മലപ്പുറത്തെ പെണ്‍കുട്ടികളെ കുറ്റംപറഞ്ഞവര്‍ റാമിനയെ കാണണം | Oneindia Malayalam

2017-12-15 2


Ramina Ashfaque, Now Trending On Kerala

മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഫ് മോബ് കളിച്ച പെൺകുട്ടികളെ ഉപദേശിക്കുന്ന 'ആങ്ങളമാർ' മിസ് എർത്ത് മത്സരത്തിനുവേണ്ടി മത്സരിച്ച റാമിന അഷ്ഫാക്ക് എന്ന മുസ്ലീം പെൺകുട്ടിയുടെ ഫോട്ടോകൾ കൂടി ഒന്നുകാണണം. മിസ് എർത്ത് ബ്യൂട്ടീ കോണ്ടസ്റ്റിൽ മത്സരിക്കാൻ പാകിസ്താനിൽ നിന്നും എത്തിയ മത്സരാർത്ഥിയാണ് റാമിന അഷ്ഫാക്ക് . 2017 നവംബറിൽ നടന്ന മിസ് എർത്ത് മത്സരത്തിലാണ് റാമിന അഷ്ഫാക് മത്സരിച്ചത്. റാമിന അഷ്ഫാകിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പതിനാലാമത്തെ മിസ്സ് പാകിസ്താൻ കൂടിയാണ് അവർ. മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചു എന്ന കാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ അപവാദ പ്രചാരണങ്ങൾ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്നിരുന്നു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയിലെ ഫഌഷ് മൊബിലാണ് വിദ്യാര്‍ഥിനികള്‍ പങ്കെടുത്തിരുന്നത്. മുസ്ലീം പെൺകുട്ടികൾ പരസ്യമായി ഡാൻസ് കളിക്കരുതെന്ന വാദവുമായാണ് സാദാചാരക്കാരായ ആങ്ങളമാർ രംഗത്തെത്തിയിരുന്നത്. എന്നാൽ പാകിസ്താനിലെ മുസ്ലീം വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.